കൂരാച്ചുണ്ട്: കർഷക സ്വതന്ത്ര സംഘടനയായ കിഫയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി നേതാക്കൾ അറിയിച്ചു. പതിനഞ്ച് അംഗ പുതിയ കമ്മിറ്റിയിൽ ഷെല്ലി ജോസ് തടത്തിൽ (പ്രസിഡന്റ്), ജോർജ് കുബ്ലാനിക്കൽ (വൈസ് പ്രസിഡന്റ്), ജിമ്മി ജോർജ് വല്ലയിൽ (സെക്രട്ടറി), സിനി ബോസ് (ജോയിന്റ് സെക്രട്ടറി), സിബി എട്ടിയിൽ (ട്രഷറർ), ജോർജ് ജോസഫ് (ലീഗൽ കോഡിനേറ്റർ) എന്നിവരടങ്ങുന്ന ഭാരവാഹികളെയാണ് തലയാട് ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തത്.
ബഫർസോൺ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മലയോര ജനത ഒറ്റക്കെട്ടായി ഇറങ്ങുമെന്ന് പ്രസിഡന്റ് ഷെല്ലി ജോസ് മുന്നറിയിപ്പ് നൽകി. വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെയർമാൻ അലക്സ് ഒഴുകയിൽ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജിന്റോ നിരണത്ത്, തലയാട് പ്രസിഡന്റ് ജോണി പെരിഞ്ചല്ലൂർ, കൂരാച്ചുണ്ട് പ്രസിഡന്റ് മാത്യു നരിക്കുഴി, ചക്കിട്ടപാറ പ്രസിഡന്റ് ബോബൻ വെട്ടിക്കൽ, കിഫ ഷൂട്ടേഴ്സ് ക്ലബ് ജില്ലാ കോഡിനേറ്റർ ടെനി ഫ്രാൻസീസ്, ജില്ലാ കമ്മിറ്റി അംഗം ബിജു ഫിലിപ്പ് താന്നിയാനി എന്നിവർ പ്രസംഗിച്ചു.